31 Mar
31Mar

പ്ലാസ്റ്റിക് രഹിത ശബരിമല ക്യാംപൈൻ

ശബരിമലയെ മാലിന്യ മുക്തമാക്കുക എന്ന ലക്‌ഷ്യം മുന്നിൽ നിർത്തി , ബോധവത്കരണം നടത്തിയത് കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതിൻ്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാരിതര വിഭാഗങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പ്ലാസ്റ്റിക് രഹിത ശബരിമല ക്യാംപൈൻ .

2014 ന് ആരംഭിച്ച ക്യാംപൈൻ  തുടർച്ചയായ നാലാം വർഷവും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചിരിക്കുന്നു.2017 നവംബർ 16 ന് ളാഹ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബഹു.ജില്ലാ കളക്ടർ ശ്രീമതി.ഗിരിജ ഐ.എ.എസ് ഈ മണ്ഡല സീസണിലെ പ്ലാസ്റ്റിക് രഹിത ശബരിമല ക്യാംപൈൻ ഉദ്ഘാടനം ചെയ്തു.

പ്രവർത്തനം

ക്യാംപൈനിൻ്റെ ഭാഗമായി പ്രധാനമായും രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും സംഘടിപ്പിക്കുന്നത് . 1.ബോധവത്കരണം 2. പ്ലാസ്റ്റിക് ശേഖരണം

ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഡിയോ ഉപകരണം ഉപയോഗിച്ച് ആറ് ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ട പ്ലാസ്റ്റിക് ബോധവത്കരണ സന്ദേശം തീർത്ഥാടകരെ കേൾപ്പിക്കുകയും ബോധവത്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന അയ്യപ്പൻ്റെ ചിത്രമുള്ള പോക്കറ്റ് കാർഡുകൾ,സ്റ്റിക്കറുകൾ, തുണി സഞ്ചി എന്നിവ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തീർത്ഥാടകർക്ക് വിതരണം ചെയ്യുകയുണ്ടായി.


കൗമാര സൗഹൃദ കേന്ദ്രവും റിഫ്രഷർമെൻറ് സ്റ്റാളും 

(കേന്ദ്രീയ വിദ്യാലയം, അടൂർ)


#  ലഘു ഭക്ഷണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ
# പെൺകുട്ടികൾക്കായി സാനിറ്ററി വെൻഡിങ് മെഷീൻ, ഇൻസിനേറ്റർ, വിശ്രമ മുറി
# ആഴ്ചയിലൊരിക്കൽ കുടുംബശ്രീ സ്വാന്തനം കെയർ സേവനങ്ങൾ
# പെൺകുട്ടികളുടെ ശുചിമുറി പരിപാലനം


ശബരിമല ഇടത്താവളം- PILGRIM AMINITY CENTRE
ശബരിമല തീർത്ഥാടകർക്ക് സ്വന്തമായി പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കാനുമായി ഗ്യാസ് സിലിണ്ടർ, സ്റ്റവ്, പാത്രങ്ങൾ പലചരക്ക് തുടങ്ങിയവ  വാടകക്ക്


ശബരിമല സീസൺ സമയത്തു നിലക്കൽ, ചാലക്കയം എന്നിവിടങ്ങളിൽ പ്രകൃതി സൗഹൃദ കിയോസ്കുകൾ. 7 കുടുംബശ്രീ വനിതകൾക്കു പ്രതിദിനം 2000 രൂപ

എതിനിക് ഫുഡ്ഫെസ്റ്റ്
ഓഗസ്റ്റ്മാസം 8 മുതല്‍ 12 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍വെച്ച്എതിനിക് ഫുഡ്ഫെസ്റ്റ്സംഘടിപ്പിച്ചിരുന്നു.
ടി പ്രോഗ്രാമില്‍ പുതിയതലമുറയില്‍ അന്യം നിന്ന് പോയ ഭക്ഷ്യ വിഭവങ്ങളുംഇലക്കറികളുംഎല്ലാംചേര്‍ന്ന് ജനങ്ങളെ പഴയകാലത്തെ വൈവിധ്യങ്ങളായരുചികളുടെ ഓര്‍മ്മ പുതുക്കലുമായിട്ടായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്.


Comments
* The email will not be published on the website.
I BUILT MY SITE FOR FREE USING