31 Mar
31Mar

ആശ്രയ
അഗതി രഹിത കേരളം പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും മെമ്പർ സെക്രട്ടറിമാരുടെയും യോഗം ബഹു.ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു.

ബാലസഭ
ഇൻസൈറ്റ്


കൗമാരക്കാരായ പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ച പദ്ധതിയാണ് ഇൻസൈറ്റ്
* എല്ലാ മാസവും രണ്ടാം ശനിയാഴ്ച ക്ലാസുകൾ
* വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, സൈബർ സുരക്ഷ  തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
* ഐ.എ.എസ്./ഐ.പി.എസ്.ഉദ്യോഗസ്ഥർ, കലാ-കായിക രംഗത്തെ വ്യക്തിത്വങ്ങൾ ക്ലാസ് കൈകാര്യം ചെയ്യുന്നു.
* 2017-18 സാമ്പത്തിക വർഷം 432865 രൂപ ചെലവഴിച്ചു.

എൻ്റെ മുത്തശ്ശനും മുത്തശ്ശിയും
സൈബർ ലോകത്തു മാത്രം ഒതുങ്ങി കൂടുന്ന കുരുന്നുകളെ  പഴയ തലമുറയുമായി ബന്ധപെടുത്താനായി ആവിഷ്കരിച്ച പരിപാടിയാണ് എൻ്റെ മുത്തശ്ശനും മുത്തശ്ശിയും. കുട്ടികൾക്കു പഴയകാലത്തെ കുറിച്ച് പഠിക്കുന്നതോടൊപ്പം സൈബർ സാക്ഷരത പഴയ തലമുറയിൽ എത്തിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.


ബഡ്‌സ്/ബി ആർ സി
പ്രതീക്ഷ   (പ്രതീക്ഷ.pdf)
ജില്ലയിലെ വിഭിന്ന ശേഷി / അംഗ പരിമിതർക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുമായി ചേർന്ന് ഒന്നര കോടിയുടെ ആരോഗ്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ബഡ്‌സ് ഫെസ്റ്റ്, ഏകതാ തുടങ്ങിയ മതസരങ്ങളിൽ വിജയിച്ച ബഡ്‌സ് ബി ആർ സി കളിലെ കുട്ടികളെ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു
ബി ആർ സി കുട്ടികളുടെ രക്ഷിതാക്കൾക്ക് കൗൺസിലിങ്

ബഡ്‌സ്/ ബി.ആർ.സി.കളിലെ വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലെ മികവ് പ്രാദേശിക ദൃശ്യ മാധ്യമങ്ങളിലൂടെ നൽകി പൊതുജന സഹകരണം ഉറപ്പാക്കി.

Comments
* The email will not be published on the website.
I BUILT MY SITE FOR FREE USING