ഊരിൽ നിന്നും ഉരുവിലേക്ക്
ജില്ലയിലെ ഊരുമൂപ്പന്മാർ ഉൾപ്പെടെയുള്ള ഗോത്ര വിഭാഗം ജനങ്ങൾക്കായി കൊച്ചി മെട്രോ, സാഗർറാണി കപ്പൽ യാത്രകൾ സംഘടിപ്പിച്ചു.
ഊരിൽ ഒരു സിനിമ
സ്ഥിരമായി വാസസ്ഥലമില്ലാത്ത കാട്ടിൽ പലയിടങ്ങളിലായി താമസിക്കുന്ന മലപണ്ടാര വിഭാഗങ്ങൾക്കിടയിൽ ആഗ്രഹങ്ങൾ ജനിപ്പിക്കാനായി 'ഊരിൽ ഒരു സിനിമ' ഫിലിം ഷോ. ജില്ലാ കളക്ടർ ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ ജില്ലയിലെ വിവിധ വകുപ്പധ്യക്ഷന്മാർ പങ്കെടുത്തു അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു.
ജില്ലയിലെ പട്ടികവർഗ അംഗപരിമിതർക്ക് വീൽചെയർ,ക്രെച്ചസ് ഉൾപ്പെടെയുള്ള ആരോഗ്യ രക്ഷാ ഉപകരണങ്ങൾ
പി.എസ്.സി. പരിശീലനവും കിയോസ്‌ക്കും
പട്ടിക വർഗ വികസന വകുപ്പുമായി ചേർന്നു എസ്.ടി.വിഭാഗത്തിലെ അഭ്യസ്ത വിദ്യരായ യുവതി-യുവാക്കൾക്കു ഒരു വർഷം നീളുന്ന പി.എസ്.സി. പരിശീലനം
എം.ഇ.സ്‌കീമിൽ ഉൾപ്പെടുത്തി തയ്യൽ പരിശീലനം
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ എസ്.ടി.യുവതികൾക്ക് 35 ദിവസത്തെ തയ്യൽ പരിശീലനം.പരിശീലനം നേടിയവർക്ക് സ്വയം സംരംഭം/ ജോലി ഉറപ്പുവരുത്തുന്നു.
പട്ടിക വർഗ സി.ഡി.എസ്.തല ഉപസമിതി/ പഞ്ചായത്ത് മോണിറ്ററിങ് സമിതി
പട്ടിക വർഗ പദ്ധതികളുടെ പഞ്ചായത്ത് തല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും കാര്യക്ഷമമായി നടപ്പിലാക്കാനുമായി സി.ഡി.എസ്. ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഉപസമിതി. ഉപസമിതി പ്രവർത്തനങ്ങൾ വിലയിരുത്താനും മേൽനോട്ടം വഹിക്കാനും ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ മോണിറ്ററിങ് സമിതി
പുനർജനി ക്യാമ്പയിൻ
നിർജീവ എസ്.ടി.അയൽക്കൂട്ടങ്ങളെ സജീവമാക്കാൻ ഗോത്ര വർഗമേഖലയിൽ പ്രത്യേക ക്യാമ്പയിൻ