ഭാരത സര്‍ക്കരിന്‍റെ ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യയോജന (ഡി.ഡി.യു.ജി.കെ.വൈ). ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസരിച്ചുള്ള പരിശീലനം നല്‍കി അര്‍ഹമായ തൊഴില്‍ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.
നേട്ടങ്ങള്‍
- ജില്ലയ്ക്ക് തന്നിരുന്ന മൊബിലൈസേഷന്‍ ടാര്‍ജറ്റ് :595.
- 2018 ഫെബ്രുവകി വരെ കൈവരിക്കാന്‍ കഴിഞ്ഞ ടാര്‍ജറ്റ് : 715 (120%)
- ജില്ലയില്‍ നിന്ന് 715 ഗുണഭോക്താക്കള്‍ ഡി.ഡി.യു.ജി.കെ.വൈ ട്രെയിനിംങ്ങിന് ചേര്‍ന്നു. 491 ഗുണഭോക്താക്കള്‍ കോഴ്സ വിജയകരമായി പൂര്‍ത്തീകരിച്ചു.448 പേര്‍ക്കും ജോലി നേടുവാന്‍ സാധിച്ചു.
- മൊബിലൈസേഷന്‍റെ ഭാഗമായി പഞ്ചായത്ത്തല, വാര്‍ഡ്തല ഡി.ഡി.യു.ജി.കെ.വൈ അവബോധന ക്ലാസ്സും മൊബിലൈസേഷനും നടന്നുവരുന്നു.
- എസ്സ്.സി/എസ്സ്.റ്റി കോളനികളില്‍ പ്രത്യേക ക്യാമ്പൈയിനുകള്‍ നടത്തപ്പെടുന്നു.
- ജില്ലയില്‍ നിന്ന് 309 എസ്സ്.സി ഗുണഭോക്താക്കള്‍ ഈ പദ്ധതിയില്‍ ചേരുകയും കോഴ്സ് പൂര്‍ത്തീകരിക്കുകയും ചെയ്തു.