കുടുംബശ്രീ സൂക്ഷ്മ സംരംഭ പദ്ധതിയായ ആര്‍.എം.ഇ, യുവശ്രീ പദ്ധതികളിലുള്‍പ്പെടുത്തി സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വിവിധ തരത്തിലുള്ള പരിശീലന പരിപാടികളും ഇടപെടലുകളും ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുകയുണ്ടായി.
1. പരിശീലനങ്ങള്‍
# ജി.ഒ.ടി: സംരംഭം ആരംഭിക്കാന്‍ താല്പര്യമുള്ള 1535 പേര്‍ക്ക് പരിശീലനം
# സ്കില്‍ ട്രെയിനിംഗ്: താഴെപ്പറയുന്ന രീതിയില്‍ പരിശീലനങ്ങള്‍ നല്കുകയുണ്ടായി.
പുതുതായി ആരംഭിച്ച സംരംഭങ്ങള്‍
Skill Training | No.of Participant | Agency | Amount |
Canteen Catering | 82 | TICMAS, KITCO | 637000 |
Tailoring and fashion Technology | 98 | Adithya institute and Milan Institute Fashion Desining and Garment Technology, Kozhencherry School of Fashion Desining & Garment Technology, Ranni & Ranni | 886500 |
Hollow Bricks | 15 | Nirmithi Kendra | 49500 |
Soap and chemicals | 29 | EKSAT, Alappuzha | 49000 |
Tailoring | 25 | RSETI |
Bamboo Handicraft | 12 | Bamboo Corporation | |
Total | 331 |
2.സാമ്പത്തികപിന്തുണ സഹായം.
ക്രമ നം | ഫണ്ട് | യൂണിറ്റുകളുടെ എണ്ണം | തുക |
1 | റിവോള്‍വിംഗ് ഫണ്ട് | 27 | 548000 |
2 | ടെക്നോളജി ഫണ്ട് | 09 | 899360 |
3 | ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് | 03 | 249240 |
4 | രണ്ടാം ഘട്ട ധന സഹായം | 6 | 1390000 |
5 | ക്രൈസിസ് ഫണ്ട് | 05 | 700000 |
3.എം.ഇ.സി
# നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇ-മാറ്റ് എം.ഇ.സി. ഗ്രൂപ്പ് മുഖേന സംരഭങ്ങള്‍ക്ക് ആവശ്യമായ ജി.ഒ.റ്റി., ഇ.ഡിപി. പരിശീലനങ്ങളും മറ്റ് എല്ലാവിധ സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നു.
# ജില്ലയില്‍ ആകെ 06 എം.ഇ.സിമാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും എം.ഇ.സി. റിവ്യൂ നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
4.സാന്ത്വനം
# ജില്ലയില്‍ നിലവില്‍ 30 പേര്‍ സാന്ത്വനം മേഖലയില്‍ പ്രവര്‍ത്തിക്കുുന്നു.
# പുതിയതായി 9 പേരെക്കൂടി തെരഞ്ഞെടുത്തിട്ടുണ്ട്.
# എല്ലാ മാസവും വിലയിരുത്തല്‍ മീറ്റിംഗ് നടത്തുന്നു.
5.ന്യൂട്രിമിക്സ്
# ന്യൂട്രിമിക്സ്യൂണിറ്റുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കുന്നതിന് കണ്‍സോര്‍ഷ്യം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
# ജില്ലയിലാകെ 64 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
# എല്ലാ മാസവും ഓരോ യൂണിറ്റില്‍ വച്ച് കണ്‍സോര്‍ഷ്യം മീറ്റിംഗ് നടത്തി പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.
# ജില്ലാ പഞ്ചായത്തിന്‍റെ സഹായത്താല്‍ 8 യൂണിറ്റുകള്‍ക്കും 53 ലക്ഷം രൂപയുടെ മഷീനുകള്‍ നല്‍കി.
# ന്യൂട്രിമിക്സ് യൂണിറ്റുകളുടെ ഗ്രേഡിംഗ് നടത്തി. എല്ലാ യൂണിറ്റുകളും 'എ ഗ്രേഡ്' നേടി
6.ക്ലസ്റ്റര്‍ രൂപീകരണം.
# 55 തയ്യല്‍ യൂണിറ്റുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിച്ചു.
# 15 കറിപൗഡര്‍/ പൊടി വര്‍ഗ്ഗ യൂണിറ്റുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിച്ചു.
# കഫേ യൂണിറ്റുകളെ ഉല്‍പ്പെടുത്തി ക്ലസ്റ്റര്‍ രൂപീകരിച്ചു.
7.എം.ഇ സര്‍വ്വേ
771 സംരംഭങ്ങല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.