കുടുംബശ്രീ സ്ക്കൂള്‍
ഓരോ കുടുംബശ്രീ അംഗവും താന്‍ അംഗമായിരിക്കുന്ന സംഘടനയുടെ തത്വങ്ങളും പദ്ധതികളും മനസ്സിലാക്കുകയും അതിന് അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഏറ്റെടുത്ത് പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തുള്ളതാക്കിമാറ്റുവാന്‍ ഉതകുന്ന വീതം രൂപപ്പെടുത്തിയ പരിശീലന പദ്ധതിയാണ് കുടുംബശ്രീ സ്ക്കൂള്‍. ഓരോ സി.ഡി.എസ്സില്‍ നിന്നും ഒരു മാസ്റ്റര്‍ റിസോഴ്സ് അദ്ധ്യാപകനെയും ഓരോ വാര്‍ഡില്‍ നിന്നും ആറ് കമ്മ്യൂണിറ്റി അദ്ധ്യാപകരെ വീതവും തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയും പ്രസ്തുത അദ്ധ്യാപകര്‍ അയല്‍ക്കൂട്ടത്തലത്തില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ആറ് വിഷയങ്ങളില്‍, രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് സെഷനായി പന്ത്രണ്ട് മണിക്കൂറാണ് ഓരോ അയല്‍ക്കൂട്ടവും പഠന പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
പാഠ്യവിഷയങ്ങള്‍
# കുടുംബശ്രീ സംഘടനാ സംവിധാനം,
# കുടുംബശ്രീ പദ്ധതികള്‍,
# സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍,
# അഴിമതി വിമുക്ത സമൂഹം,
# കുടുംബശ്രീയുടെ കര്‍ത്തവ്യം,
# ആരോഗ്യ ശുചിത്വ മേഖലയിലും കുടുംബശ്രീ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍
# മദ്യാസക്തി മയക്കുമരുന്നുകളുടെ ഉപയോഗം - കുടുംബശ്രീ ഏറ്റെടുക്കേണ്ട നിരന്തര പ്രവര്‍ത്തനങ്ങള്‍
കുടുംബശ്രീ സ്ക്കൂള്‍ - ജില്ലാതല പ്രവര്‍ത്തനങ്ങള്‍
സി.ഡി. എസ്സുകളുടെ എണ്ണം | ആകെ എ.ഡി. എസ്സുകള്‍ | സി.ഡി.എസ്സ ആര്‍.പി എണ്ണം | എ.ഡി.എസ്സ് ആര്‍ പിമാരുടെ എണ്ണം | ആകെ അയല്‍ ക്കൂട്ടങ്ങള്‍ | കുടുംബശ്രീ സ്ക്കൂളില്‍ പങ്കെടുത്ത അയല്‍ക്കൂട്ട ങ്ങളുടെ എണ്ണം | ചെലവായ തുക | സംഘടിപ്പിച്ച തീയതികള്‍ |
58 | 920 | 58 | 5520 | 9780 | 8948 | 1241516 | ഒക്ടോബര്‍ 21,22,28,29 നവംബര്‍ 4,5,11,12,18,19,25, 26 |
കുടുംബശ്രീ സ്ക്കൂളില്‍ വിജയകരമായി പന്ത്രണ്ട് മണിക്കൂര്‍ പങ്കെടുത്ത അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷംമുതല്‍ അയല്‍ക്കൂട്ട അഫിലിയേഷന്‍, മറ്റുള്ള ധനസഹായങ്ങള്‍ എന്നിവയ്ക്ക് കുടുംബശ്രീ സ്ക്കൂള്‍ സര്‍ട്ടിഫിക്കേറ്റ് മാനദണ്ഡമാക്കുന്നതുമാണ്.
കുടുംബശ്രീ മാഗസിന്‍
കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ട വനിതകള്‍ അറിയുവാനുള്ള നിരവധി പംക്തികള്‍, അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദ്യേശത്തോടുകൂടി 201718 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന മിഷന്‍റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. വാര്‍ഷിക വരിസംഖ്യയായി 200/ രൂപയാണ്. ഓരോ അയല്‍ക്കൂട്ടത്തിന്‍റേയും മേല്‍ വിലാസത്തില്‍ മാസിക എത്തിച്ചു കൊടുക്കുന്നു.
കുടുംബശ്രീ മാസിക - ജില്ലാ പങ്കാളിത്തം
ആകെ അയല്‍ക്കൂട്ടങ്ങള്‍ | മാഗസിന്‍ വരിക്കാരായ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം | വരിസംഖ്യ | സമാഹരിച്ച തുക |
9780 | 7160 | 200 | 1432000 |
ഭൗതീക നേട്ടം
* അയല്‍ക്കൂട്ടങ്ങളില്‍ കുടുംബശ്രീ സംവിധാനം വഴി എത്തിക്കേണ്ട അറിവുകള്‍ നേരിട്ട് എത്തിക്കുക
* കുടുംബശ്രീ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളിലെത്തിക്കുക
* സാമൂഹിക മാറ്റങ്ങളില്‍ പങ്കാളികളാകുവാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തരാക്കുന്നു.
* കുടുംബശ്രീ സംവിധാനം വഴി ഓരോ മാസവും ചെയ്യേണ്ടതും ചെയ്ത് തീര്‍ക്കേണ്ടതുമായ വിവരങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുവാനും സാധ്യമാകുന്നു.
കോര്‍പ്പസ് ഫണ്ട്
ഭിന്ന ശേഷി അയല്‍ക്കൂട്ടം | 25 | 32 | 320000/- |
വയോജന അയല്‍ക്കൂട്ടം | 124 | 132 | 687750 |
ഭിന്ന ലിംഗ അയല്‍ക്കൂട്ടം | 1 | 1 | 10000 |
സമന്വയം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനത്തം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ദ്വിദിന സംയോജന ശില്പശാല സംസ്ഥാന മിഷനിലെ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി രണ്ട് ഘട്ടമായി ശില്പശാല സംഘടിപ്പിച്ചു
ആകെ ഗ്രാമപഞ്ചായത്തുകള്‍ | പങ്കാളിത്തം | ചെലവായ തുക | നടത്തിയ തീയതി |
53 | 155 | 109671 | ഒക്ടോബര്‍ 3,4,5,6 |
വരും സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ കുടുംബശ്രീ പദ്ധതികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി രേഖ തയ്യാറാക്കലിന് പ്രസ്തുത ശില്പശാല അവസരമൊരുക്കി
എം.ഐ.എസ്
ജില്ലയിലെ സി ഡി എസ് അക്കൗണ്ടുമാർക്കും ആർ പി മാർക്കും NRLM MIS & TBSDAS ൻ്റെ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു
മാസ്റ്റർ ആർ പി യെ തിരഞ്ഞെടുത്തു 8 ബ്ളോക്കിലും ഏകദിന പരിശീലനം സംഘടിപ്പിച്ചു
KUDUMBASHREE PLAN EXPENDITURE 2017-18
COMPONENT | EXPENDITURE | |
ORGANISATION | A & OE | 9889397.00 |
CBO Strengthening Program | 1475589.00 | |
Honorarium to CDS | 4105322.00 | |
Administrative Grant for CDS | 2735900.00 | |
SOCIAL DEVELOPMENT | Asraya | 136500.00 |
BUDS/BRC | 54700.00 | |
ABC Programme | 790507.00 | |
Gender Education&Women Empowerment activities | 1403978.00 | |
Activities of Balasabha | 648491.00 | |
Tribal Development | 254670.00 | |
LOCAL ECONOMIC DEVELOPMENT -MICROFINANCE | Accounting Support to CDS | 9706873.00 |
Matching Grant | 3931511.00 | |
Interest Subsidy (NHG & JLG) | 40081796.00 | |
LOCAL ECONOMIC DEVELOPMENT -MICRO ENTERPRISE ACTIVITIES | Interest Subsidy RME(ind) | 212500.00 |
Technology Fund | 899360.00 | |
Technology Upgradation Fund | 249240.00 | |
Second dose assistance/Crisis management Fund | 2340000.00 | |
Revolving Fund | 580000.00 | |
Support for new innovation Fund | 258650.00 | |
Handholding support through MECs | 196830.00 | |
Skill training | 2429155.00 | |
Marketing | 1523996.00 | |
LOCAL ECONOMIC DEVELOPMENT- MKSP | Animal Husbandary activities | 1823119.00 |
Agricultural acitivities | 10741775.00 | |
LOCAL ECONOMIC DEVELOPMENT-CORPUS FUND | Corpus Fund for project based activities | 1423500.00 |
TOTAL | 97893359.00 |